19 December Thursday

നൃത്തശിൽപ്പശാല തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024

കൊച്ചി
താരസംഘടന അമ്മയുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി സംഘടിപ്പിക്കുന്ന നൃത്തശിൽപ്പശാലയ്ക്ക് തുടക്കം. അമ്മ പ്രസിഡന്റ്‌ മോഹൻലാൽ ഉദ്‌ഘാടനം ചെയ്തു.
ഒരുപാടുപേർക്ക്‌ സിനിമയിലേക്ക്‌ സാധ്യത തുറന്നുനൽകാൻ ഇത്തരം ശിൽപ്പശാലകൾക്ക്‌ സാധിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.  


നടി രചന നാരായണൻകുട്ടിയുടെ നേതൃത്വത്തിലാണ്‌ നൃത്തത്തിലെ അഭിനയത്തിനും രസത്തിനും പ്രാധാന്യം നൽകി  "അഭിനയ ഇന്റെൻസീവ്‌' പേരിൽ ശിൽപ്പശാല നടന്നത്‌.

രണ്ടുദിവസത്തെ ശിൽപ്പശാലയിൽ 12 വയസ്സുമുതലുള്ള 31 പേരാണ്‌ പങ്കെടുക്കുന്നത്‌.  അവധിക്കാലത്ത്‌ കുട്ടികൾക്കായുള്ള ശിൽപ്പശാല സംഘടിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ടെന്ന്‌ ജനറൽ സെക്രട്ടറി സിദ്ദിഖ്‌ പറഞ്ഞു. വൈസ്‌ പ്രസിഡന്റ്‌ ജയൻ ചേർത്തല, ജോയിന്റ്‌ സെക്രട്ടറി ബാബുരാജ്‌, എക്‌സിക്യൂട്ടിവ്‌ അംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top