22 December Sunday

തേയിലത്തോട്ടത്തിൽ കുട്ടിക്കൊമ്പന്റെ ജഡം

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2024

ആര്യങ്കാവ്‌ മേലേആനച്ചാടിയിലെ തേയിലത്തോട്ടത്തിൽ കുട്ടിക്കൊമ്പന്റെ ജഡം

കൊല്ലം
തേയിലത്തോട്ടത്തിൽ കുട്ടിക്കൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ആര്യങ്കാവ്‌ വനം റേഞ്ചിൽ മേലേആനച്ചാടി തേയിലത്തോട്ടത്തിലാണ്‌ സംഭവം. തിങ്കൾ രാവിലെ എട്ടിന്‌ തേയില നുള്ളാൻപോയ തൊഴിലാളികളാണ്‌ അഞ്ചു വയസ്സ്‌ തോന്നിക്കുന്ന ആനയുടെ ജഡം കണ്ടെത്തിയത്‌.

തെന്മല ഡിഎഫ്‌ഒ ഷാനവാസിന്റെ നേതൃത്വത്തിൽ സംഭവസ്ഥലം സന്ദർശിച്ച്‌ നടപടി സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടം ചൊവ്വാഴ്‌ച നടക്കും. ഇതിന്റെ റിപ്പോർട്ട്‌ ലഭിച്ചാൽ മാത്രമേ മരണകാരണം കണ്ടെത്താനാകുവെന്ന്‌ അധികൃതർ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top