22 December Sunday

പുഴയിലേക്ക് വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024

ഏലൂര്‍> എറണാകുളം എലൂരില്‍ പാലത്തിനു മുകളില്‍ നിന്നും പുഴയിലേക്ക് വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. സഹോദരനും സുഹൃത്തുക്കള്‍ക്കുമൊപ്പം മേത്താനം പാലത്തിന്റെ കൈവരിയില്‍ ഇരിക്കവേ  അബദ്ധത്തില്‍ പുഴയിലേക്ക് വീഴുകയായിരുന്നു.

കളമശ്ശേരി സ്വദേശി നിതിനാണ് മരിച്ചത്. സ്‌കൂബ ടീമും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് സംഭവം.





 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top