കൊച്ചി > മലയാള സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകമാണെന്ന് നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേംകുമാര്‍. സിനിമയും സീരിയലും വെബ്സിരീസും വലിയ ജനസമൂഹത്തെയാണ് കൈകാര്യം ചെയ്യുന്നത് ആയതിനാൽ കൃത്യമായ സെൻസറിങ് വേണമെന്നും പ്രേംകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സീരിയലുകള്‍ കുടുംബ സദസുകളിലേക്കാണ് എത്തുന്നത്. ഇത് കണ്ടുവളരുന്ന കുട്ടികള്‍ ഇതാണ് ജീവിതം എന്നാകും കരുതുക. അങ്ങനെയൊരു കാഴ്ചപ്പാട് ഉണ്ടാക്കുന്ന തലമുറയെ കുറിച്ചുള്ള ആശങ്കകളാണ് താന്‍ പങ്കുവെയ്ക്കുന്നതെന്നും കല കൈകാര്യം ചെയ്യുന്നവര്‍ക്ക് ഉത്തരവാദിത്വം ഉണ്ടാകണെന്നും അദ്ദേഹം അറിയിച്ചു.
എന്നാൽ സീരിയലുകളെയെല്ലാം ആക്ഷേപിക്കുകയല്ല ചിലത് മാത്രമാണ് വിഷമെന്നും പ്രേംകുമാര്‍ വ്യക്തമാക്കി. കലാകാരന് അതിരുകളില്ലാത്ത ആവിഷ്‌കാര സ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താന്‍, സിനിമയില്‍ സെന്‍സറിങ് ഉണ്ട്, എന്നാല്‍ ടെലിവിഷന്‍ സീരിയലുകള്‍ക്കില്ലാത്തതിൽ പ്രായോഗിക പ്രശ്‌നങ്ങളുണ്ടെന്നും പ്രേംകുമാര്‍ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..