23 December Monday

മാന്‍ഹോളില്‍ കുടുങ്ങി നാല് വയസുകാരന് ദാരുണാന്ത്യം

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2024

മുംബൈ>  മഹാരാഷ്ട്രയില്‍ മാന്‍ഹോളില്‍ കുടുങ്ങി നാല് വയസുകാരന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലെ മുകുന്ദ് നഗഡിലാണ് സംഭവം.  വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കെയാണ് സമര്‍ ഷെയ്ക്ക് എന്ന് കൂട്ടി മാന്‍ഹോളില്‍ വീണത്.  മാന്‍ഹോള്‍ കൃത്യമായി അടയ്ക്കാത്തതായിരുന്നു അപകടത്തിന് കാരണം. കുട്ടി അപകടത്തില്‍പെടുന്നത് സിസിടിവിയില്‍ കൃത്യമായി പതിഞ്ഞിട്ടുണ്ട്


മകന്‍ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ നടത്തിയ പരിശോധനയിലാണ് കുഴിയില്‍ വീണതായി കണ്ടെത്തിയത്.  അന്വേഷിച്ചെങ്കിലും ആദ്യ ഘട്ടത്തില്‍ കണ്ടെത്തിയില്ല. തുടര്‍ന്ന് സിസിടിവിയില്‍ നടത്തിയ പരിശോധനയിലാണ് കുട്ടി വീഴുന്നത് കാണാനായത്.  പുറത്തെടുത്തപ്പോഴേക്കും സമര്‍ മരിച്ചിരു ന്നു
            
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top