22 December Sunday

കോഴിക്കോട് വ്യാജ ഡോക്ടര്‍ ചികിത്സിച്ച രോഗി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024

കോഴിക്കോട്> കടലുണ്ടി കോട്ടക്കടവ് ടി എം എച്ച് ആശുപത്രിയില്‍ വ്യാജ ഡോക്ടര്‍ ചികിത്സിച്ച രോഗി മരിച്ചു. പൂച്ചേരിക്കടവ് സ്വദേശി വിനോദ് കുമാറാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സ തേടിയ വിനോദ് കുമാര്‍ ഈ മാസം 23നാണ് മരിച്ചത്.

ആശുപത്രിയിലെ ആര്‍ എം ഒ അബു അബ്രഹാം ലുക്ക് ആയിരുന്നു ചികിത്സ നല്‍കിയത്. ചികിത്സിച്ചത് വ്യാജ ഡോക്ടര്‍ ആണെന്നാണ് കുടുംബത്തിന്റെ ആരോപണം.

മരിച്ച വിനോദ് കുമാറിന്റെ മകന്‍ ഡോക്ടര്‍ അശ്വിന്‍ നടത്തിയ അന്വേഷണത്തിലാണ് അബു അബ്രഹാം എംബിബിഎസ് പാസ്സായിട്ടില്ലെന്ന് വ്യക്തമായത് എന്നും കുടുംബം പറയുന്നു. സംഭവത്തില്‍ കുടുംബം ഫറോക് പൊലീസില്‍ പരാതി നല്‍കി.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top