16 October Wednesday

ജയ്‌പുരില്‍ ഒരു കുടുംബത്തിലെ 5 പേര്‍ കിണറ്റില്‍ മരിച്ചനിലയില്‍

വെബ് ഡെസ്‌ക്‌Updated: Saturday May 28, 2022

ജയ്‌പു‌ര്‍> രാജസ്ഥാനിലെ ജയ്പുരില്‍ നവജാതശിശു അടക്കം ഒരു കുടുംബത്തിലെ അഞ്ചു പേരെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സഹോദരിമാരായ കാളിദേവി (27), മംമ്ത മീന (23), കമലേഷ് മീണ (20) എന്നിവരും ഹര്‍ഷിത് (4), 20 ദിവസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്.

മൂന്നു സഹോദരിമാരെയും ഒരേ വീട്ടിലേക്കാണ് വിവാഹം കഴിപ്പിച്ചുവിട്ടിരുന്നത്. ഇവരെ ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കുന്നതായി പരാതിയുണ്ടായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top