22 December Sunday

യുഎഇയിൽ മലയാളിവിദ്യാർഥിനി കെട്ടിടത്തിൽ നിന്ന്‌ വീണുമരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Dec 9, 2019

ദുബായ്‌> ഷാർജയിൽ മലയാളി വിദ്യാർഥിനി വീണുമരിച്ചതിനുപിന്നാലെ യുഎഇയിലും സമാന സംഭവം. യുഎഇ എമിറേറ്റ്‌സായ ഉമ്മുൽ ഖുവൈനിൽ കണ്ണൂർ സിറ്റി ചിറക്കൽകുളം അസീസ് മൻസിലിൽ ഫിറോസിന്റെയും ശർമിനാസിന്റെയും മകൾ ഹെക് ഫിറോസ്‌ (16) ആണ് മരിച്ചത്.

ഞായറാഴ്ച പുലർച്ചെയാണ് അപകടം. അപ്പാർട്ട്‌മെന്റിലെ ആറാം നിലയിലെ ജനാലയിൽനിന്ന് വീണാണ് മരണമെന്ന് പൊലിസ് പറഞ്ഞു. ഉമ്മുൽ ഖുവൈൻ ഇംഗ്ലീഷ് സ്‌കൂൾ വിദ്യാർഥിയായിരുന്നു.

ഷാർജ നബയിൽ കഴിഞ്ഞദിവസം മലയാളി വിദ്യാർഥിനി കെട്ടിടത്തിൽനിന്ന്‌ വീണു മരിച്ചിരുന്നു. എറണാകുളം സ്വദേശി മുരളിയുടെയും നിഷയുടെയും മകളും  ഷാർജ ഔർ ഓൺ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയുമായ നന്ദിതയാണ് മരിച്ചത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top