കൽപ്പറ്റ> ഡിസിസി ട്രഷറർ എൻ എം വിജയനും മകൻ ജിജേഷും ജീവനൊടുക്കിയ സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഐ സി ബാലകൃഷ്‌ണൻ എംഎൽഎക്ക് പണം വാങ്ങി നൽകിയെന്ന് വിജയൻ കെപിസിസി പ്രസിഡന്റിന് അയച്ച കത്ത് പുറത്തുവന്നിട്ടുണ്ട്. ബാലകൃഷ്‌ണൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം.
ബത്തേരി സഹകരണ അർബൻ ബാങ്കിൽ സഹകരണ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായി നിയമനം നടത്താൻ തീരുമാനിച്ചത് നേരത്തെ വിവാദമായതാണ്. നിയമന വാഗ്ദാനംനൽകി കോൺഗ്രസ് നേതാക്കൾ കോടികൾ കോഴവാങ്ങിയതായാണ് ആക്ഷേപം. ഇപ്പോൾ കണക്കുകളും പുറത്തുവരുന്നുണ്ട്. ജോലിലഭിക്കാതെ വന്നതോടെ പണം തിരിച്ചുകിട്ടുന്നതിന് ഉദ്യോഗാർഥികൾ വിജയൻ ഉൾപ്പെടെയുള്ള നേതാക്കളെ സമീപിച്ചിരുന്നു. കടുത്ത സാമ്പത്തിക ബാധ്യത വന്നതോടെയാണ് വിജയനും മകനും ജീവനൊടുക്കിയതെന്നാണ് ആക്ഷേപം. സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..