23 December Monday

കഴുത്തില്‍ ഷാള്‍ കുടുങ്ങി 10 വയസുകാരി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024

തൃശൂര്‍> കളിച്ചുകൊണ്ടിരിക്കെ കഴുത്തില്‍ ഷാള്‍ കുടുങ്ങി 10 വയസുകാരി മരിച്ചു. എല്‍വിനയാണ് മരിച്ചത്. വട്ടുവള്ളി തുടുമേല്‍ റെജി- ബ്രിസിലി ദമ്പതികളുടെ മകളാണ്. ചേലക്കരയിലാണ് സംഭവം

 മുറിയില്‍ ജനാലയുടെ അരികില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തില്‍ അബദ്ധത്തില്‍ ഷാള്‍ കുരുങ്ങുകയായിരുന്നു. തിങ്കളാഴ്ച രാത്രി 9.30 നാണ് അപകടമുണ്ടായത്.

പുറത്തുപോയി തിരിച്ചെത്തിയ റെജിയാണ് മകളെ ഷാള്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവില്വാമല ക്രൈസ്റ്റ്  ന്യൂ ലൈഫ് ഇംഗ്ലീഷ് മീഡുയം സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top