തിരുവനന്തപുരം
ഡൽഹിയിലെ ഐഎഎസ് പരിശീലനകേന്ദ്രത്തിലെ വെള്ളക്കെട്ടിൽ മരിച്ച നെവിൻ ഡാൽവിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. മൃതദേഹം ചൊവ്വ രാവിലെ എട്ടിന് വിളവൂർക്കൽ തച്ചോട്ടുകാവ് പിടാരം ഡേൽ വില്ലയിൽ എത്തിച്ചു.
ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ, മന്ത്രി ജി ആർ അനിൽ, ഐ ബി സതീഷ് എംഎൽഎ, രമേശ് ചെന്നിത്തല, കലക്ടർ അനുകുമാരി തുടങ്ങിയവരും വിവിധ രാഷ്ട്രീയ പാർടി നേതാക്കളും അന്തിമോപചാരം അർപ്പിച്ചു. സംസ്‌കാരം വീട്ടുവളപ്പിൽ നടന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..