27 December Friday

പിഎസ്‌സി: ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ് പ്രൊഫൈൽ ലോഗിൻ ചെയ്യാൻ ഇനി ഒടിപി സംവിധാനം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 26, 2024

തിരുവനന്തപുരം > ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ് പ്രൊഫൈൽ ലോഗിൻ കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി ഒടിപി സംവിധാനം പുതുതായി ഏർപ്പെടുത്താൻ കേരള പിഎസ്‌സി തീരുമാനിച്ചു. ഡിസംബർ 1 മുതൽ മാറ്റം നിലവിൽ വരും. ഇതിന്റെ മുന്നോടിയായി ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ് പ്രൊഫൈലുള്ളവർ ഇതിനകം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും നിലവിൽ ഉപയോഗത്തിലുള്ളതാണോ എന്ന് ഉറപ്പുവരുത്തണം.

ഡിസംബർ 1 മുതൽ പ്രൊഫൈൽ ലോഗിൻ ചെയ്യുമ്പോൾ ആദ്യഘട്ടത്തിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കും ഇമെയിലിലേക്കും വൺടൈം പാസ് വേഡ് (ഒടിപി) സന്ദേശമായി വരും. അവ തെറ്റാതെ രേഖപ്പെടുത്തി മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും വെരിഫൈ ചെയ്യണം. ആദ്യഘട്ടം പൂർത്തീകരിച്ചവർ വീണ്ടും പ്രൊഫൈലിൽ ലോഗിൻ ചെയ്യുമ്പോൾ വെരിഫൈ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒടിപി സന്ദേശമായി വരികയും അവ രേഖപ്പെടുത്തി പ്രൊഫൈലിൽ പ്രവേശിക്കാവുന്നതുമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top