തൃശൂർ > നാടിന്റെ ശബ്ദമായ ദേശാഭിമാനിയുടെ പ്രചാരണത്തിന് ആവേശത്തുടക്കം. അഴീക്കോടൻ ദിനം മുതൽ സി എച്ച് കണാരൻ ദിനമായ ഒക്‌ടോബർ 20വരെയാണ് പ്രചാരണം.
ദേശാഭിമാനി തൃശൂർ ലോക്കൽ കമ്മിറ്റി ചേർത്ത 511 പത്രത്തിന്റെ ലിസ്റ്റ് സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ, ജനറൽ മാനേജർ കെ ജെ തോമസ് എന്നിവർ ഏറ്റുവാങ്ങി. അഴീക്കോടൻ രക്തസാക്ഷി ദിനത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ന്യൂസ് എഡിറ്റർ ഇ എസ് സുഭാഷ് അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി എ ജി സന്തോഷ്, മാനേജർ ഐ പി ഷൈൻ, ടോം പനയ്‌ക്കൽ, അജോയ് പ്രേമചന്ദ്രൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..