19 November Tuesday

ദേശാഭിമാനി ക്യാമ്പയിന്‌ 
നാളെ തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024

തിരുവനന്തപുരം> നേരിന്റെ തൂലികയുമായി നാടിനൊപ്പം സഞ്ചരിക്കുന്ന ‘ദേശാഭിമാനി’യുടെ പ്രചാരണത്തിന്‌ അഴീക്കോടൻ രക്തസാക്ഷിദിനമായ 23ന്‌ തുടക്കമാകും. സി എച്ച്‌ കണാരൻ അനുസ്മരണദിനമായ ഒക്ടോബർ 20വരെയാണ്‌ പ്രചാരണം.
നിലവിലുള്ള വാർഷികവരി പുതുക്കിയും കൂടുതൽ വരിക്കാരെ ചേർത്തും ദേശാഭിമാനി കൂടുതൽ പേരിലേക്ക്‌ എത്തിക്കും. സിപിഐ എം, വർഗബഹുജന സംഘടനാ പ്രവർത്തകർ വീടുകളും സ്ഥാപനങ്ങളും കയറി പ്രചാരണം നടത്തും.

വ്യാജവാർത്തകൾ സൃഷ്‌ടിച്ച്‌ മാധ്യമധർമം തകർക്കുന്ന കാലത്ത്‌ ജനപക്ഷത്തുനിന്ന്‌ നാടിന്റെ നാവാകുകയാണ്‌ ദേശാഭിമാനി. വലതുപക്ഷ മാധ്യമ നുണകൾ തുറന്നുകാട്ടി ബദൽ മാധ്യമസംസ്കാരം മുന്നോട്ടുവച്ചാണ്‌ ദേശാഭിമാനിയുടെ പ്രവർത്തനം. വരിക്കാരുടെ എണ്ണത്തിൽ  മലയാളത്തിലെ മൂന്നാമത്തെ പത്രവും വായനക്കാരുടെ വളർച്ചാനിരക്കിൽ ഇന്ത്യൻ റീഡർഷിപ്പ്‌ സർവേ പ്രകാരം ഒന്നാമതുമാണ്‌ ദേശാഭിമാനി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top