കൊച്ചി > ദേശാഭിമാനി ദിനപത്രത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജപ്രചരണവുമായി കോൺഗ്രസ്. ദേശാഭിമാനിയിൽ അച്ചടിച്ചുവന്ന കാർട്ടൂണെന്ന പേരിലാണ് ഒരു ചിത്രം കോൺഗ്രസ് ഐടി വിഭാഗം പ്രചരിപ്പിക്കുന്നത്. 'വിജയൻ മയ്യനാട്' എന്നയാളുടെ സ്‌ത്രീവിരുദ്ധമായ കാർട്ടൂൺ ദേശാഭിമാനിയിൽ അച്ചടിച്ചുവന്നു എന്നാണ് നുണപ്രചരണം. എന്നാൽ ഇങ്ങനൊരു കാർട്ടൂൺ ദേശാഭിമാനിയുടെ ഒരു എഡിഷനിലും അച്ചടിച്ച് വന്നിട്ടില്ല എന്നതാണ് വാസ്‌തവം. വിജയൻ മയ്യനാട് എന്ന കാർട്ടൂണിസ്റ്റും ദേശാഭിമാനിയിലില്ല.
രേവതി കാട്ടിൽ എന്ന ട്വിറ്റർ പ്രൊഫൈലിലാണ് കാർട്ടൂൺ ആദ്യം പോസ്റ്റ് ചെയ്‌തത്. തുടർന്ന് കോൺഗ്രസ് ഐ ടി വിഭാഗം പ്രചാരകർ ഫെയ്‌സ്‌ബുക്കിലും മറ്റ് സോഷ്യൽ മീഡിയകളിലും ചിത്രം ദേശാഭിമാനിയുടേതെന്ന പേരിൽ പ്രചരിപ്പിച്ചു. എന്നാൽ കോൺഗ്രസ് നുണപ്രചരണം തുറന്നുകാട്ടി പലരും രംഗത്തെത്തിയതോടെ തെറ്റ് പറ്റിയതിൽ ക്ഷമ ചോദിക്കുന്നുവെന്ന് പറഞ്ഞ് രേവതി കാട്ടിൽ വീണ്ടും ട്വീറ്റ് ചെയ്‌തിട്ടുണ്ട്. നുപ്രചരണം നടത്തിയവർക്കെതിരെ ദേശാഭിമാനി പരാതി നൽകിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..