18 December Wednesday

ദേശാഭിമാനി ഓണപ്പതിപ്പ്‌ വിപണിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2024

കോഴിക്കോട്‌ > മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരുെട മികവുറ്റ സൃഷ്ടികളുമായി ദേശാഭിമാനി ഓണം വിശേഷാൽ പ്രതി വിപണിയിൽ. സർഗാത്മക എഴുത്തിനൊപ്പം എഴുത്തിന്റെ രാഷ്‌ട്രീയവും ഉൾപ്പെടുന്ന ഈ ഓണപ്പതിപ്പ്‌ വായനയെ കൂടുതൽ ക്രിയാത്മകമാക്കുന്നു.
 
അരുന്ധതി റോയിയുമായി കെ എസ്‌ രഞ്ജിത്ത്‌ നടത്തിയ അഭിമുഖം വേറിട്ട അനുഭവമാകും. തന്റെ എഴുത്തിനെ കുറിച്ചും രാഷ്‌ട്രീയ നിലപാടുകളെ പറ്റിയും വിശദമായി തന്നെ അരുന്ധതി സംസാരി്ക്കുന്നു. കേന്ദ്ര സർക്കാരിന്റെ ഹിന്ദുത്വ അജൻണ്ടയെ തുറന്നുകാണിക്കുന്നതിനൊപ്പംഫാസിസത്തിന്‌ കുടപിടിക്കുന്ന വലതുപക്ഷ മാധ്യമങ്ങളുടെ പൊള്ളത്തരത്തെയും ഇവർ വിമർശിക്കുന്നു.

കാലം തരുന്ന വേഷങ്ങളെ കുറിച്ചാണ്‌ മോഹൻലാൽ ഭാനുപ്രകാശുമായി സംസാരിക്കുന്നത്‌. തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസ്‌ എന്ന സിനിമയെ കുറിച്ചും ഇന്ത്യയിലെ തന്നെ രണ്ടാമത്തെ ത്രീഡി സിനിമയായ ബറോസിലേക്ക്‌ എങ്ങിനെ എത്തിച്ചേർന്നുമെല്ലാം   സൂപ്പർസ്‌റ്റാർ മനസ്‌ തുറക്കുന്നു.

സേതു മുതൽ പുതിയ തലമുറയിലെ ആർ ശ്യാംകൃഷ്‌ണൻ വരെയുള്ളവരുെട ഏറ്റവും പുതിയ കഥകളാണ്‌  ഓണപ്പിതിപ്പിന്റെ മറ്റൊരാകർഷണം.
സച്ചിദാനന്ദനും കെജിഎസും ഉൾപ്പെടുന്ന മുൻനിരകവികളുടെ രചനകൾ വർത്തമാനകാലത്തിന്റെ അസ്വസ്ഥതകളെ അവതരിപ്പിക്കുന്നു. ഇവർക്കൊപ്പം പുതിയ കവികളും കൈകോർക്കുന്നു.  

വികസനത്തിൽ  കേരളം പുരോഗമിക്കുന്നതിനൊപ്പം ഇടതുപക്ഷം രാജയത്തിനു തന്നെ എങ്ങിണന മാതൃകയാവുന്നു എന്നത്‌ കേരളത്തിന്റെ കുതിപ്പുകൾ എന്ന ലേഖനത്തിൽ പിണറായി വിജയൻ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിൽ അപകടകരാമാം വിധം വളരുന്ന വലതുപക്ഷവൽക്കരണത്തിന്റെ അപായസൂചനകളാണ്‌ എം വി ഗോവിന്ദൻ തന്റെ ലേഖനത്തിൽ വിശദമാക്കുന്നത്‌. രണ്ട് ഭാ​ഗങ്ങളുള്ള ഓണം വിശേഷാൽ പ്രതിക്ക്‌ 150രൂപയാണ്‌ വില.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top