തിരുവനന്തപുരം > ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റിലെ സീനിയർ പ്രൂഫ് റീഡർ ആർ വിജയകുമാർ(57) അന്തരിച്ചു. അസുഖ ബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ്. നെടുമങ്ങാട് ഏരിയ ലേഖകനായാണ് ദേശാഭിമാനിയിൽ എത്തിയത്. 2000ൽ പ്രൂഫ് റീഡറായി. കൊല്ലം, മലപ്പുറം എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. ഭാര്യ: പ്രത്യുഷ. മകൾ: സൗപർണിക. അച്ഛൻ: രാജൻ. അമ്മ: രത്നമ്മ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..