തിരുവനന്തപുരം > ഡിസംബർ 13 മുതൽ 20 വരെ നടന്ന 29–-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ മികച്ച മാധ്യമ റിപ്പോർങ്ങിനുള്ള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അച്ചടി മാധ്യമ വിഭാഗത്തിലെ സമഗ്ര കവറേജിനുള്ള പുരസ്‌കാരം ദേശാഭിമാനിക്കാണ്. ദേശാഭിമാനി റിപ്പോർട്ടർമാരായ സുനീഷ് ജോ, അശ്വതി ജയശ്രീ, സ്വാതി സുരേഷ് എന്നിവർ ചേർന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
മികച്ച ടെലിവിഷൻ മാധ്യമത്തിനുള്ള പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസിനാണ് ലഭിച്ചത്. ഓൺലൈൻ മാധ്യമങ്ങൾക്കുള്ള അവാർഡ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനും, ഓൺമനോരമയും പങ്കിട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..