22 December Sunday

ആലപ്പുഴയിൽ കായലിന് നടുവിൽ ഡെസ്റ്റിനേഷൻ വിവാഹം; ചിത്രങ്ങൾ വൈറൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024

ആലപ്പുഴ  > ആലപ്പുഴയിലെ കായലിന് നടുവിൽ ഡെസ്റ്റിനേഷൻ വിവാഹത്തിന്റെ ചിത്രങ്ങൾ വൈറൽ. നെഹ്‌റു ട്രോഫി വള്ളംകളി ചരിത്രത്തിലെ ഏക വനിത ക്യാപ്റ്റൻ ഹരിത അനിലിൻ്റേത് ആയിരുന്നു വിവാഹം. ഡിടിപിസിയുടെ കൈനകരി ഹൗസ്ബോട്ട് ടെർമിനലിലെ പ്രത്യേകം തയ്യാറാക്കിയ ജങ്കാറിൽ കേരളത്തിൻ്റെ പാരമ്പര്യ കലകളും നൃത്ത രൂപങ്ങളും കോർത്തിണക്കിയായിരുന്നു ചടങ്ങുകൾ. ചാലക്കുടി സ്വദേശി ഹരിനാഥാണ് വരന്‍. ഹരിതയുടെ അപേക്ഷയില്‍ ജില്ലാ കലക്ടറുടെ പ്രത്യേക അനുമതിയോടെയാണ് വിവാഹം നടന്നത്. ഹരിതയുടേയും ഹരിനാഥിന്റെയും ഡെസ്റ്റിനേഷൻ വിവാഹ ചിത്രങ്ങൾ പൊതുമരാമത്ത്, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top