19 December Thursday

സൗജന്യ സേവനവുമായി ഡിവോട്ടീസ് ഡോക്ടേഴ്‌സ് ഓഫ് ശബരിമല

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024

ശബരിമല > ശബരിമല തീർഥാനത്തിനിടയിൽ ചികിത്സ ആവശ്യമായി വരുന്ന തീർഥാടകർക്ക് സർക്കാരും ദേവസ്വം ബോർഡുമായി സഹകരച്ച് സേവനം നൽകാൻ  സന്നദ്ധതയറിയിച്ച് 125 ഡോക്ടർമാരുടെ സംഘം. സന്നിധാനത്ത് പ്രവർത്തിക്കുന്ന സർക്കാർ ആശുപത്രിയിൽ ആരോഗ്യ വകുപ്പിന്റെ ഡോക്ടർമാർക്കൊപ്പം ഇവരും പ്രവർത്തിക്കും. ഡി വോട്ടീസ് ഡോക്ടേഴ്‌സ് ഓഫ് ശബരിമല എന്ന പേരിലാണ് ഇവർ പ്രവർത്തിക്കുന്നത്.

സർക്കാരിന്റെയും ഹൈക്കോടതിയുടെയും പ്രത്യേക അംഗീകാരത്തോടെയാണ് ഡോക്ടർമാർ പ്രവർത്തിക്കുന്നത്. കേരളത്തിനു പുറമേ തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള ഡോക്ടർമാരാണ് സേവന സന്നദ്ധരായി എത്തിയിരിക്കുന്നത്. ഒരു വാട്‌സാപ്പ് കൂട്ടായ്മയിലൂടെയാണ് ഇവർ ഒരുമിച്ചത്. മകരവിളക്ക് വരെ ബാച്ചുകളായിട്ടായിരിക്കും ഡോക്ടർമാരുടെ പ്രവർത്തനം.

 സംഘത്തിന്റെ സേവന പ്രവർത്തനങ്ങൾക്ക് സന്നിധാനത്തെ ആശുപത്രിയിൽ ദേവസ്വം മന്ത്രി വി എൻ വാസവൻ തുടക്കം കുറിച്ചു. മന്ത്രിയുടെ ബിപി പരിശോധിച്ചുകൊണ്ടായിരുന്നു തുടക്കം. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, സന്നദ്ധ പ്രവർത്തനത്തിനെത്തിയ ഡോക്ടർമാർ എന്നിവർ പങ്കെടുത്തു.



   


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top