21 November Thursday

കടുത്ത പ്രമേഹത്തിലും മുറിവുണങ്ങാനായി നൂതന ഡ്രസിങ്‌: കേരളസര്‍വകലാശാലയ്ക്ക് പേറ്റന്റ്

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024

ഫാത്തിമ റുമൈസയും പ്രൊഫ. എസ്‌ മിനിയും

തിരുവനന്തപുരം> പ്രമേഹ രോഗികളിൽ മുറിവുണങ്ങുന്നതിന്‌ ഫെറുലിക് ആസിഡ് അടങ്ങിയ ആൾജിനേറ്റ് ഡയാൽഡിഹൈഡ് ജലാറ്റിൻ ഹൈഡ്രോജെൽ വികസിപ്പിച്ചതിന് കേരളസർവകലാശാലയ്ക്ക് പേറ്റന്റ്. കേരളസർവകലാശാല ബയോകെമിസ്ട്രി വിഭാഗത്തിനു കീഴിലുള്ള അഡ്വാൻസ്ഡ് സെന്റർ ഫോർ ടിഷ്യു എൻജിനിയറിങ്ങിലെ ഗവേഷക ഫാത്തിമ റുമൈസയും പ്രൊഫ. എസ്‌ മിനിയും ചേർന്നാണ് ഡ്രസിങ്‌ വികസിപ്പിച്ചത്.

കാലപ്പഴക്കമുള്ള പ്രമേഹം പലപ്പോഴും ഉണങ്ങാത്ത മുറിവിനും അണുബാധയ്‌ക്കും കാരണമാകുന്നു. സർവകലാശാലയിൽ വികസിപ്പിച്ച ഹൈഡ്രോജെൽ, ചർമകോശങ്ങളുടെ പുനരുജ്ജീവനത്തിന് സഹായിക്കുന്ന ഫെറുലിക് ആസിഡിന്റെയും കൊളാജിൻ നിക്ഷേപത്തെ സഹായിക്കുന്ന എൽ പ്രോലിന്റെയും ഗുണങ്ങൾ ഉപയോഗപ്പെടുത്തിയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top