23 December Monday

പൊട്ടിവീണ വൈദ്യുതക്കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2024

തിരുവല്ല > പൊട്ടിവീണ വൈദ്യുതക്കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. മേപ്രാലിൽ സ്വദേശി റെജി (48) യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. പുല്ലരിയാൻ പോയതിനിടെ പൊട്ടിവീണ വൈദ്യുതലൈനിൽനിന്ന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. രാവിലെ ആറുമണിക്ക് പുല്ലു ചെത്താൻ പോയതായിരുന്നു. ഏറെനേരമായും വീട്ടിൽ മടങ്ങിയെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് വെള്ളത്തിൽ ഷോക്കേറ്റ നിലയിൽ കണ്ടെത്തിയത്. മേപ്രാൽ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പള്ളിക്ക് സമീപം പൊട്ടിവീണ വൈദ്യുതക്കമ്പിയിൽ നിന്നാണ് റെജിക്ക് ഷോക്കേറ്റത്.

കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തി വൈദ്യുത ബന്ധം വിച്ഛേദിച്ച ശേഷം തിരുവല്ലയിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top