27 December Friday

കാട്ടുപന്നിയെ പിടിക്കാൻ വെച്ച വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024

വടക്കാഞ്ചേരി > കാട്ടുപന്നിയെ പിടിക്കാനായി വച്ചിരുന്ന വൈദ്യുതക്കെണിയിൽ നിന്ന് ഷോക്കേറ്റ് സഹോ​ദരങ്ങൾ മരിച്ചു. വരവൂർ സ്വദേശികളായ അരവിന്ദാക്ഷൻ (55),രവി (50) എന്നിവരാണ് മരിച്ചത്.

പാടത്ത് മീൻ പിടിക്കാനായി പോയതായിരുന്നു ഇരുവരും. ഇവരുടെ സമീപത്ത് നിന്നും കാട്ടുപന്നിയുടെ ജഡവും കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെയോടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top