24 November Sunday

കേരളത്തിലെ നിസാന്‍ ഡിജിറ്റല്‍ ഹബ്ബിന്‌ സർക്കാർ നൽകിയത്‌ മികച്ച പിന്തുണ ‐ നിസ്സാൻ മോട്ടോർ വൈസ് പ്രസിഡന്റ്‌

വെബ് ഡെസ്‌ക്‌Updated: Friday Nov 29, 2019

ടോക്കിയോ> കേരളത്തില്‍ ഡിജിറ്റല്‍ ഹബ്ബ് ആരംഭിക്കാന്‍ സര്‍ക്കാരില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചതെന്ന് നിസ്സാൻ മോട്ടോർ കോര്‍പ്പറേഷന്‍ വൈസ് പ്രസിഡന്‍റ് മിനോരു നൌര്‍മറൂ പറഞ്ഞു. ടോക്കിയോയില്‍ കേരളത്തിലെ നിക്ഷേപ സാധ്യതകളെക്കുറിച്ചുള്ള സെമിനാറിലായിരുന്നു നിസാന്‍ വൈസ് പ്രസിഡണ്ടിന്റെ അഭിപ്രായപ്രകടനം.

കേരളത്തിലെ റോഡ്‌- ഗതാഗത സൗകര്യങ്ങളും ശുദ്ധവായുവും രാജ്യത്തെ മറ്റ് മെട്രോ നഗരങ്ങളെക്കാള്‍ മികച്ചതാണ്. ജനങ്ങളുടെ സഹകരണവും മികച്ചതാണ്. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ 600ഓളം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞു. 

തിരുവനന്തപുരത്തെ തന്നെ മറ്റ് ഐടികമ്പനികളിലെ 400-ഓളം പേരുടെ സേവനവും ഉപയോഗിക്കുന്നു. 1000-ത്തോളം കൊണ്‍ട്രാക്ടര്‍മാര്‍ക്കും തൊഴിലാളികള്‍ക്കും പരോക്ഷമായും തൊഴില്‍ നല്‍കുന്നു.161രാജ്യങ്ങിളിലെ നിസാന്റെ എല്ലാ ബ്രാന്‍ഡ്‌ ഉല്‍പ്പനങ്ങള്‍ക്കും നല്‍കുന്ന പിന്തുണയില്‍ പകുതിയും കേരളത്തില്‍ നിന്നാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് കഴിഞ്ഞ വര്‍ഷമാണ് നിസാന്‍ ഡിജിറ്റല്‍ ഹബ്ബ്  ആരംഭിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top