26 November Tuesday

ഡിജി കേരളം പദ്ധതി: യോഗം ചേർന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

വൈപ്പിൻ
സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന ഡിജി കേരളം പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പരിശോധിക്കുന്നതിനുമായി വൈപ്പിൻ മണ്ഡലസമിതി യോഗം ചേർന്നു. കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ തുളസി സോമൻ അധ്യക്ഷയായി.


പഞ്ചായത്ത് പ്രസിഡന്റുമാരായ രമണി അജയൻ, കെ എസ് നിബിൻ, രസികല പ്രിയരാജ്, വി എസ് അക്ബർ, മേരി വിൻസന്റ്, കുഴുപ്പിള്ളി പഞ്ചായത്ത് സെക്രട്ടറി എൻ ബൻസിര എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമസേനാംഗങ്ങൾ, ലൈബ്രേറിയൻമാർ, സാക്ഷരതാ പ്രേരക്മാർ, വളന്റിയർമാർ എന്നിവർ പങ്കെടുത്തു.


മണ്ഡലത്തിൽ ഒന്നാംഘട്ടപ്രവർത്തനത്തിന്റെ ഭാഗമായ സർവേ മികച്ച രീതിയിൽ പൂർത്തിയാക്കിയ കുഴുപ്പിള്ളി പഞ്ചായത്തിനെ അഭിനന്ദിച്ചു.
ഒക്ടോബർ രണ്ടിന് സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ നിയോജകമണ്ഡലമായി വൈപ്പിനെ പ്രഖ്യാപിക്കാൻ തീരുമാനിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top