തിരുവനന്തപുരം > ഭിന്നശേഷി ദിനമായ ഡിസംബർ 23 മുതൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അനിശ്ചിതകാല നിരാഹാര സമരം നടത്താൻ ഭിന്നശേഷി എംപ്ലോയീസ് കോ–- ഓർഡിനേഷൻ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. സൂപ്പർന്യൂമററി തസ്തിക ഏകീകരണം, സൂപ്പർന്യൂമററിയായി നിയമിതരായ ഭിന്നശേഷി ജീവനക്കാർക്ക് പങ്കാളിത്ത പെൻഷൻ ഒഴിവാക്കുക, സ്ഥാനക്കയറ്റ സംവരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിരാഹാരം നടത്തുകയെന്ന് ഓൺലൈനായി ചേർന്ന യോഗത്തിൽ ഭിന്നശേഷി എംപ്ലോയീസ് കോ–- ഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് നജീബ് പറഞ്ഞു.
വയനാട് ദുരന്തബാധിതരെ സഹായിക്കാൻ എല്ലാ ഭിന്നശേഷി ജീവനക്കാരും ദുരിതാശ്വാസനിധിയിലേക്ക് അഞ്ചു ദിവസത്തെ ശമ്പളം സംഭാവന ചെയ്യണമെന്നും യോഗം തീരുമാനിച്ചു. സെക്രട്ടറി കെ ഗീത അധ്യക്ഷയായി. രക്ഷാധികാരി എ സി ഫ്രാൻസിസ്, ട്രഷറർ ഷിബു ശശി, ജോയിന്റ് സെക്രട്ടറി സജു, വൈസ് പ്രസിഡന്റ് നിസാമുദ്ദീൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ലീന എസ് നായർ, എസ് ലതകുമാരി, ജയന്തി, നൗഷാദ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..