01 October Tuesday

ഭിന്നശേഷി വിദ്യാർഥിനിയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ടു: പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024

തൃശൂർ > സെ​റി​ബ്ര​ൽ പാ​ൾ​സി ബാ​ധി​ച്ച പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ക്ലാ​സ് മു​റി​യി​ൽ പൂ​ട്ടി​യി​ട്ടു. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ പ്ര​ധാ​നാ​ധ്യാ​പി​ക​ക്ക് സ​സ്‌​പെ​ൻ​ഷ​ൻ. പെ​രി​ങ്ങോ​ട്ടു​ക​ര സെ​ന്റ് സെ​റാ​ഫി​ക് കോ​ൺ​വെ​ന്റ് സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ടെ​സി​ൻ ജോ​സ​ഫി​നെ​യാ​ണ് ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ ഡോ.എ അ​ൻ​സാ​ർ സ​സ്​​പെ​ൻ​ഡ് ചെ​യ്ത​ത്.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ​ആ​ർ ബി​ന്ദു കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഉറപ്പു നൽകിയിരുന്നു. തു​ട​ർ​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ന​ട​പ​ടിയുണ്ടായത്.  

തി​ങ്ക​ളാ​ഴ്ച​യാ​ണ് ദാരുണ സം​ഭ​വം നടന്നത്. ചാ​ഴൂ​ർ സ്വ​ദേ​ശി​ക​ളാ​യ നാ​യ​രു​പ​റ​മ്പി​ൽ വീ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ-​പ്ര​വീ​ണ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ അ​ന​ന്യ​യാ​ണ് (17) സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യി​ൽ ഏ​റെ നേ​രം ക്ലാ​സ് മു​റി​യി​ൽ ക​ഴി​ഞ്ഞത്. മുറി തുറന്നപ്പോൾ കുട്ടി ഭയത്തോടെയാണ് അച്ഛന്റെ അടുത്തേക്ക് വന്നത്. പലപ്രാവശ്യം അ​ന​ന്യ​യെ പൂ​ട്ടി​യി​ടാ​റു​ണ്ടെ​ന്നും ആരോപണമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top