22 December Sunday

സ്വകാര്യ ബസുകളുടെ ദൂരപരിധി: സർക്കാർ അപ്പീൽ സമർപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

തിരുവനന്തപുരം> സ്വകാര്യ ബസുകളുടെ ദൂരപരിധി വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി അപ്പീൽ സമർപ്പിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ.

ദേശസാൽകൃത റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിലധികം ദൂരം പെർമിറ്റ് അനുവദിക്കേണ്ടെന്ന മോട്ടോർ വെഹിക്കിൾ സ്‌കീമിൽ കൊണ്ടുവന്ന വ്യവസ്ഥയിൽ നിന്ന് സർക്കാർ പിന്നോട്ടു പോകില്ല. സാങ്കേതിക കാര്യങ്ങളാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്.  കെഎസ്ആർടിസിയിലെ അഭിഭാഷകരോടും മുതിർന്ന അഭിഭാഷകരോടും ഇക്കാര്യത്തിൽ ചർച്ച നടത്തിയതായും മന്ത്രിയുടെ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top