കൊച്ചി. ആക്രി പെറുക്കി ജീവിക്കുന്ന തമിഴ്‌നാട് സ്വദേശി മണികണ്ഠനെ കൊലപ്പെടുത്തിയ കേസിൽ കാഞ്ഞിരപ്പള്ളി സ്വദേശി ബാബു കുറ്റക്കാരനാണെന്ന് എറണാകുളം ജില്ലാ പ്രിൻസിപ്പൽ ഡിസ്ട്രിറ്റ് ജഡ്ജ് ഡോളകൗസർ ഇടപ്പഗത്ത് വിധിച്ചു.ശിക്ഷ ചൊവ്വാഴ്‌ച്ച പ്രഖ്യാപിക്കും.
എറണാകുളം മാർക്കറ്റിലെ കുട്ടപ്പായി റോഡിലെ ഫുട്ട്പാത്തിൽ 2017 ഡിസംബർ ഇരുപത്തിയൊന്നിനാണ് മണികണ്ഠൻ കുത്തേറ്റുമരിച്ചത്. മദ്യം ചോദിച്ചപ്പോൾ കൊടുക്കാതിരുന്നതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിനിടയാക്കിയത്.
സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയ ബാബുവിനെ ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് പൊലീസ് അറസ്‌റ്റു ചെയ്‌തത്. പ്രതി മനപൂർവ്വമല്ലാത്ത നരഹത്യ ചെയ്തതായി കോടതി കണ്ടെത്തി, പബ്ലിക്ക് പ്രോസിക്യുട്ടർ ടി.പി.രമേശ് പ്രോസിക്യൂഷന് വേണ്ടി ഹാജരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..