21 December Saturday

ജില്ലാ ഓപ്പൺ റാപ്പിഡ് ചെസ്: 
ആദിത്യ എ ചുള്ളിക്കാട് ചാമ്പ്യൻ

വെബ് ഡെസ്‌ക്‌Updated: Monday Dec 16, 2024

ആലുവ
എറണാകുളം ചെസ് അസോസിയേഷൻ നേതൃത്വത്തിൽ നടന്ന ജില്ലാ ഓപ്പൺ റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ ആദിത്യ എ ചുള്ളിക്കാട് ചാമ്പ്യനായി.

ആർ പി വൈശാഖ് രണ്ടാംസ്ഥാനം കരസ്ഥമാക്കി. ഇവർ കൊടുങ്ങല്ലൂരിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.   അസോസിയേഷൻ ജില്ലാ സെക്രട്ടറി എം കണ്ണൻ സമ്മാനദാനം നിർവഹിച്ചു. ചീഫ് ആർബിറ്റർ എസ് എൽ വിഷ്ണു അധ്യക്ഷനായി. അസോസിയേഷൻ പ്രസിഡന്റ്‌ പി എസ് അമീർ, ഇസിഎ ജോയിന്റ്‌ സെക്രട്ടറി മാർട്ടിൻ സാമുവൽ, ട്രഷറർ പി വി കുഞ്ഞുമോൻ, സ്റ്റെഫിൺ ജോയ്, യു എസ് സതീശൻ, എം പി നിത്യൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top