23 December Monday

ജില്ലാ പൊലീസ് മേധാവിമാർക്ക്‌ മാറ്റം; കെജി സൈമണ്‍ പത്തനംതിട്ട എസ്‍പി

വെബ് ഡെസ്‌ക്‌Updated: Friday Jan 31, 2020

തിരുവനന്തപുരം>  ജില്ലാ പൊലീസ് മേധാവിമാർക്ക്‌ സ്ഥലം മാറ്റം. കാസർകോട്‌ ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫിനെ ആലപ്പുഴ എസ്‍പിയായി നിയമിച്ചു. പത്തനംതിട്ട എസ്‍പി ജി ജയ്ദേവിനെ കോട്ടയം എസ്‍പിയായി നിയമിച്ചു. കോട്ടയം എസ്‍പിയായിരുന്ന പി എസ് സാബുവിനെ കാസർകോട്‌ ജില്ലാ പൊലീസ് മേധാവിയായി മാറ്റി നിയമിച്ചു. ക്രൈം ബ്രാഞ്ച് കണ്ണൂര്‍‐കാസര്‍ഗോഡ് മേധാവി ഡോ.എ.ശ്രീനിവാസിനെ കോഴിക്കോട് റൂറല്‍ എസ്‍പിയാക്കി നിയമിച്ചു. നിലവിലെ കോഴിക്കോട് റൂറല്‍ എസ്‍പി കെ ജി സൈമണിനെ പത്തനംതിട്ട എസ്‍പിയായി നിയമിച്ചു. 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top