27 December Friday

ഡിജെ പാർടിക്ക് ലഹരിമരുന്നെത്തിച്ച 4 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024

പ്രതീകാത്മകചിത്രം

നെടുമ്പാശേരി > കൊച്ചി അത്താണിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ടിയിലേക്ക് ലഹരിമരുന്നെത്തിച്ച നാലുപേരെ എക്സൈസ് അറസ്റ്റ് ചെയ്‌തു. കൊല്ലം സ്വദേശി സുജിമോൾ, കലൂർ സ്വദേശി ജിനദേവ്, പള്ളുരുത്തി സ്വദേശികളായ ഹയാസ്, അരുൺ എന്നിവരെയാണ് ഞായറാഴ്‌ച‌ എക്സൈസ് ജില്ലാ സ്പെഷ്യൽ സ്‌ക്വാഡ്‌ പിടികൂടിയത്. എംഡിഎംഎ ഗുളികകൾ (എക്സ്റ്റസി) കഞ്ചാവ്, ഹഷീഷ് എന്നിവയാണ്‌ ഇവരിൽനിന്ന്‌ കണ്ടെടുത്തത്.

രാവിലെ 10 മുതൽ അത്താണിയിലെ സ്റ്റാർ ഹോട്ടലിൽ നൂറോളംപേരെ പങ്കെടുപ്പിച്ചാണ് ഡിജെ പാർടി നടന്നത്‌. പാര്‍ടിയില്‍ പങ്കെടുക്കുന്നവർക്കായി കാറിൽ ലഹരിയുമായി വന്നപ്പോഴാണ്‌ നാലംഗസംഘം പിടിയിലായത്‌. മയക്കുമരുന്ന്‌ എത്തിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന്‌ രാവിലെമുതൽ എക്സൈസ് സംഘം ഹോട്ടൽ പരിസരത്തുണ്ടായിരുന്നു. എക്സൈസ് ഇൻസ്പെക്ടർ കെ പി പ്രമോദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പൊലീസും സ്ഥലത്തെത്തി. ഡിജെ പാർടിയിൽ പങ്കെടുത്തവർക്കിടയിൽ നടത്തിയ പരിശോധനയിൽ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top