27 December Friday

കുട്ടികൾക്ക് മുന്നിൽ ന​ഗ്നതാ പ്രദർശനം അരുത്: പോക്സോ ചുമത്താമെന്ന് ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024

കൊച്ചി > കുട്ടികളുടെ മുന്നിൽ വച്ച് ന​ഗ്നതാ പ്രദർശിപ്പിക്കുന്നതും ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുന്നതും കുറ്റകരമെന്ന് കേരള ഹൈക്കോടതി. ഇവ രണ്ടും ലൈം​ഗികാതിക്രമ പരിധിയിൽ വരുന്നതാണ്. കുട്ടികൾക്ക് മുന്നിൽ‌ ന​ഗ്നത പ്രദർശിപ്പിക്കുന്നത് പോക്സോ വകുപ്പുകൾ അനുസരിച്ച് കുറ്റകരമാണെന്നും കോടതി വ്യക്തമാക്കി.

പോക്സോ, ഐപിസി, ജുവനൈൽ ജസ്റ്റിസ് ആക്ട് തുടങ്ങി നിരവധി വകുപ്പുകൾ ചുമത്തി എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എ ബദറുദീന്റെ ഉത്തരവ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top