22 December Sunday

പോക്സോ കേസിൽ വയോധികന് ഇരട്ട ജീവപര്യന്തം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024

പ്രതി കുഞ്ഞികൃഷ്ണൻ

കാസർകോട് >  പോക്സോ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസിൽ പ്രതിയായ തിമിരി ആശാരി മൂലയിലെ കിഴക്കേ വീട്ടിൽ കുഞ്ഞികൃഷ്ണ(61)നാണ് ഇരട്ട ജീവപര്യന്തം. ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് പി എം സുരേഷാണ് ഇരട്ട ജീവപരന്ത്യം തടവിന് ശിക്ഷ വിധിച്ചത്.

2020 മുതൽ പ്രതി തന്റെ വീട്ടിൽ വച്ച് പെൺകുട്ടിയെ ഗുരുതരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതായാണ് കേസ്. ചീമേനി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതിവിധി. കേസിന്റെ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ സബ് ഇൻസ്പെക്ടർ കെഅജിതയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി പബ്ലിക് പ്രോസിക്യൂട്ടർ ഗംഗാധരൻ എ ഹാജരായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top