14 November Thursday

ശിശുരോഗ വിദഗ്‌ധൻ ഡോ. മാത്യു തരകൻ നിര്യാതനായി

വെബ് ഡെസ്‌ക്‌Updated: Thursday Jul 29, 2021

കോഴിക്കോട്‌ > പ്രമുഖ ശിശുരോഗ വിദഗ്‌ധൻ ഡോ. മാത്യു തരകൻ(85) നടക്കാവ്‌ പണിക്കർ റോഡിലെ വസതിയിൽ നിര്യാതനായി. കോഴിക്കോട്‌ ഗവ. മെഡിക്കൽ കോളേജ്‌ ശിശു ആരോഗ്യ വിഭാഗത്തിൽ പ്രൊഫസറായിരുന്നു. ചേർത്തല തൈക്കാട്ടുശ്ശേരി വല്യാറപാറായിൽ കുടുംബാംഗമാണ്‌. 1965ൽ  മെഡിക്കൽ കോളേജിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചതാണ്‌. പിന്നീട്‌ സ്വയം വിരമിച്ച്‌ പണിക്കർ റോഡിൽ ക്ലിനിക്ക്‌ തുടങ്ങി. ഈസ്‌റ്റ്‌ റോട്ടറി ക്ലബ്‌ സ്ഥാപക അംഗമാണ്‌. വിൻസെന്റ്‌ ഡിപോൾ സൊസൈറ്റി പ്രസിഡന്റായിരുന്നു. വ്യാഴാഴ്‌ച കഴിഞ്ഞു.

ഭാര്യ: റോസ്‌മേരി മാത്യു(മറിയമ്മ), മക്കൾ: സെബാസ്‌റ്റ്യൻ തരകൻ(ഫ്രീലാൻസ്‌ പ്രൊഫസർ ഇൻ പ്രീമിയർ ബി സ്‌കൂൾ), ജോർജ്‌ തരകൻ (പ്ലാന്റർ), ഡോ. അലക്‌സാണ്ടർ തരകൻ(ശിശുരോഗ വിദഗ്‌ധൻ), ഹോർമിസ്‌ തരകൻ(ബിസിനസ്‌ മാനേജർ, ദുബായ്‌). മരുമക്കൾ: മറിയ കുരുവിനാക്കുന്നേൽ, അനൂജ കനിമ്പനാൽ, സീന പഴയകടവിൽ, മറിയ പറമ്പിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top