22 December Sunday

ദുരന്തസാഹചര്യങ്ങളെ 
നേരിടാൻ കരുത്തുതന്നത് 
മുഖ്യമന്ത്രി: ഡോ. വി വേണു

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2024


തിരുവനന്തപുരം
ഒരു ദുരന്തത്തെ സമചിത്തതയോടെയും സമാധാനത്തോടും കൃത്യതയോടുംകൂടി എങ്ങനെയാണ്‌ സമീപിക്കണ്ടതെന്ന്‌ തന്നെ പഠിപ്പിച്ചത്‌ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന്‌  ചീഫ്‌ സെക്രട്ടറി സ്ഥാനത്ത്‌ നിന്ന്‌ വിരമിക്കുന്ന ഡോ. വി വേണു  യാത്രയയപ്പു ചടങ്ങിൽ പറഞ്ഞു. 2018ലെ വെള്ളപ്പൊക്കവും പിന്നീടുണ്ടായ ഉരുൾപൊട്ടലുകളുമെല്ലാം അതിൽപെടും. അന്നൊക്കെ പിന്തുണ നൽകി മാർഗദർശിയായി മുഖ്യമന്ത്രി കൂടെയുണ്ടായിരുന്നു. വയനാട്‌ ഉരുൾപൊട്ടലും നേരിടാനായത്‌ അതുകൊണ്ടാണ്‌. സിവിൽ സർവീസ്‌ ജീവിതത്തിലെ മറക്കാനാകാത്ത അനുഭവങ്ങൾ ഇവയൊക്കെയാണ്‌. ഇ കെ നായനാർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതും വലിയ ഭാഗ്യമാണ്‌. ഉദ്യോഗസ്ഥനായ തനിക്ക്‌ മുഖ്യമന്ത്രിയിൽനിന്ന്‌ എടോ, എടാ എന്നിങ്ങനെയുള്ള സ്‌നേഹവിളികൾ ലഭിച്ചു. നോർക്ക എന്ന സ്ഥാപനത്തെ രൂപപ്പെടുത്താൻ അദ്ദേഹമാണ്‌ നിർദേശിച്ചത്‌. ഇ ചന്ദ്രശേഖരൻ നായർ മറ്റൊരു ഗുരുവാണ്‌. കേരളത്തിന്റെ വിനോദസഞ്ചാര മേഖലയുടെ ചരിത്രമെഴുതുമ്പോൾ ആദ്യം പറയണ്ട പേര്‌ അദ്ദേഹത്തിന്റേതാണ്‌. സർവീസ്‌ ജീവിതത്തിലെ മറ്റൊരു മാതൃക കോടിയേരി ബാലകൃഷ്‌ണനാണ്‌. അറിയാത്ത കാര്യങ്ങൾ പഠിച്ചെടുക്കാനുള്ള അദ്ദേഹത്തിന്റെ ജിജ്ജാസ മറ്റൊരാളിലും കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top