26 December Thursday

ഡോ.വന്ദന ദാസ് കൊലപാതകം: പ്രതിയുടെ ജാമ്യ ഹർജി സുപ്രീംകോടതി തള്ളി

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2024

തിരുവനന്തപുരം > ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ ഇടക്കാല ജാമ്യ ഹർജി തള്ളി സുപ്രീംകോടതി. പ്രതിയുടെ മാനസിക നില പരിശോധിക്കാൻ സുപ്രീംകോടതി നിര്‍ദേശിച്ചു. ഇതിനായി മെഡിക്കൽ ബോർഡ് രൂപീകരിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു.കേസിൽ പ്രതി സന്ദീപിന്റെ  ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.  ജാമ്യാപേക്ഷ തള്ളിയ കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സന്ദീപ് ഹര്‍ജി നൽകിയത്.

2023 മെയ് പത്തിനാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്.  പരിശോധനയ്ക്കായി ആശുപത്രിയിൽ കൊണ്ടുവന്ന സന്ദീപിന്റെ കുത്തേറ്റാണ് ഡോ. വന്ദന മരിച്ചത്. അത്യാഹിത വിഭാഗത്തിൽ വച്ച് ഡോ. വന്ദനയെ സന്ദീപ് ആക്രമിക്കുകയായിരുന്നു. സർജിക്കൽ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വന്ദന ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top