22 December Sunday
സിപിഐ എം ഏരിയ സമ്മേളനം

തൃക്കാക്കരയിൽ 
കുടിവെള്ളക്ഷാമം പരിഹരിക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Dec 22, 2024

തൃക്കാക്കര
തൃക്കാക്കര മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമം ഉടൻ പരിഹരിക്കണമെന്ന്‌ സിപിഐ എം തൃക്കാക്കര ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ടാങ്കർ ലോറികളിൽ വെള്ളം എത്തിച്ചാണ് പലയിടത്തും കുടിവെള്ളപ്രശ്‌നം പരിഹരിക്കുന്നത്. കാലങ്ങളായി മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്ന എംപിയോ എംഎൽഎയോ നഗരസഭയോ നാളിതുവരെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ഇടപെട്ടിട്ടില്ല.

മെട്രോ സ്റ്റേഷന് ചെമ്പുമുക്കിൽ സ്റ്റേഷൻ അനുവദിക്കുക, ഇടപ്പള്ളി നോർത്ത് വില്ലേജിലെ പുറമ്പോക്ക് നിവാസികൾക്ക് പട്ടയം നൽകുക, ജലമെട്രോ രണ്ടാംഘട്ടം ഇൻഫോപാർക്കിൽനിന്ന്‌ ഇടപ്പള്ളി തോടുവഴി നഗരവുമായി ബന്ധിപ്പിക്കുക, എരൂർ–-തുതിയൂർ പാലം യാഥാർഥ്യമാക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
പൊതുചർച്ചയിൽ 18 പേർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, ഏരിയ സെക്രട്ടറി എ ജി  ഉദയകുമാർ എന്നിവർ മറുപടി പറഞ്ഞു.

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി എം ദിനേശ് മണി, കെ ചന്ദ്രൻപിള്ള, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ സി കെ പരീത്, ടി സി ഷിബു, സി ബി ദേവദർശനൻ, ജില്ലാ കമ്മിറ്റി അംഗം സി കെ മണിശങ്കർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ വി ടി ശിവൻ നന്ദി പറഞ്ഞു.


ഞായർ വൈകിട്ട് നാലിന് ഓലിമുകളിൽനിന്ന്‌ ആരംഭിക്കുന്ന ചുവപ്പുസേനാ പരേഡിനും റാലിക്കും ശേഷം സീതാറാം യെച്ചൂരി നഗറിൽ (എൻജിഒ ക്വാർട്ടേഴ്സ് ജങ്ഷൻ) ചേരുന്ന പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനം ചെയ്യും.

 

എ ജി ഉദയകുമാർ 
തൃക്കാക്കര ഏരിയ സെക്രട്ടറി


തൃക്കാക്കര
സിപിഐ എം തൃക്കാക്കര ഏരിയ സെക്രട്ടറിയായി എ ജി ഉദയകുമാറിനെ തെരഞ്ഞെടുത്തു. 21 അംഗ ഏരിയ കമ്മിറ്റിയെയും 23 ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. കെ ആർ ജയചന്ദ്രൻ, കെ ടി എൽദോ, എ എൻ സന്തോഷ്, എൻ വി മഹേഷ്, സി പി സാജൽ, സി എൻ അപ്പുക്കുട്ടൻ, വി ടി ശിവൻ, കെ വി അനിൽകുമാർ, എൻ എ മണി, അംബിക സുദർശൻ, കെ ടി സാജൻ, ആർ രതീഷ്, പി എസ് സതീഷ്, അജി ഫ്രാൻസിസ്, കെ എ മസൂദ്, പി ആർ സത്യൻ, എ എസ് ജബ്ബാർ, മീനു സുകുമാരൻ, സി കെ ഷാജി, അജുന ഹാഷിം എന്നിവരാണ് ഏരിയ കമ്മിറ്റി അംഗങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top