കോട്ടയം > മീനച്ചിലാറ്റിൽ കുളിക്കുന്നതിനിടെ മുങ്ങിത്താണ കൊച്ചുമകനെ രക്ഷിക്കുന്നതിനിടെ മുത്തച്ഛൻ മുങ്ങി മരിച്ചു. വടക്കേതാഴത്ത് സലീം(62) ആണ് മരിച്ചത്. അരയത്തിനാൽ കോളനിക്ക് സമീപമുള്ള മീനച്ചിലാറ്റിലെ മറ്റക്കാട് ഭാഗത്ത് ചൊവ്വാ വൈകിട്ട് അഞ്ചോടെയാണ് അപകടം.
ഈരാറ്റുപേട്ട ഗവ. എംഎൽപിഎസിലെ വിദ്യാർഥിയായ കൊച്ചുമകൻ സുൽത്താനുമായി(9) കുളിക്കുന്നതിനിടെ കുട്ടി മുങ്ങിപ്പോയതുകണ്ട് രക്ഷിക്കുന്നതിനിടെ സലീം മുങ്ങിത്താഴുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാർ ഇരുവരെയും കരയ്ക്ക് എത്തിച്ചെങ്കിലും സലീം മരിച്ചു. കുട്ടി നിസ്സാര പരിക്കുകളോടെ ഈരാറ്റുപേട്ട പിഎംസി ഹോസ്പിറ്റലിൽ ചികിത്സയിലാണ്. സലീമിന്റെ മൃതദേഹം പാലാ താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ. സംസ്‌കാരം ബുധനാഴ്‌ച. ഭാര്യ: സലീന. മക്കൾ: ഷമീർ, ഷെഫ്ന, ഷെജിന, സുലൈമാൻ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..