22 December Sunday

മദ്യപിച്ച് വാഹനമോടിച്ച് അഭ്യാസപ്രകടനം: 3 യുവാക്കൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024

കൊച്ചി > മദ്യലഹരിയിൽ വാഹനമോടിച്ച് അഭ്യാസപ്രകടനം നടത്തിയ സംഭവത്തിൽ 3 യുവാക്കൾ അറസ്റ്റിൽ. എംജി റോഡിൽ ഇന്നലെ രാത്രി 2 മണിയോടെയായിരുന്നു സംഭവം. എറണാകുളം മാധവ ഫാർമസി ജങ്ഷന് സമീപത്തുനിന്നാണ് ശാസ്താംകോട്ട സ്വദേശികളെ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

യുവാക്കൾ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ പുറകിലുണ്ടായിരുന്ന വാഹനത്തിലുള്ളവർ ചിത്രീകരിച്ച ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അറസ്റ്റ്. കാറിലിരുന്ന് തല പുറത്തേക്കിട്ടും ഡോറിലിരുന്നുമായിരുന്നു യുവാക്കളുടെ അപകടകരമായ യാത്ര.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top