22 December Sunday

മദ്യപിച്ച് വിമാനത്തിൽ 
ബഹളം: 
യാത്രക്കാരൻ 
പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2024

നെടുമ്പാശേരി> വിമാനത്തിൽ ബഹളംവച്ച യാത്രക്കാരനെ പുറത്തിറക്കി പൊലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് സ്വദേശി സത്യബാബുവിനെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചിറക്കിയത്. അമിതമായി മദ്യപിച്ച് വിമാനത്തിൽ കയറിയ ഇയാൾ സീറ്റിലിരിക്കാതെ ബഹളംവച്ചതോടെയാണ് പിടിച്ചിറക്കിയത്.

തുടർന്ന് നെടുമ്പാശേരി പൊലീസിന് കൈമാറിയ ഇയാൾക്കെതിരെ കേസെടുത്ത് ജാമ്യത്തിൽ വിട്ടയച്ചു. വിയറ്റ്നാമിലേക്ക്‌ പോകാൻ എത്തിയതായിരുന്നു സത്യബാബു. വിമാനത്തിനകത്ത് ബഹളംവച്ചതോടെ മറ്റു യാത്രക്കാർ പരാതിപ്പെട്ടു. പൈലറ്റ് ആവശ്യപ്പെട്ടിട്ടും പുറത്തിറങ്ങാത്തതിനാലാണ്‌ സുരക്ഷാ ഉദ്യോഗസ്ഥർ എത്തിയത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top