തിരുവനന്തപുരം> സ്വകാര്യ കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ ജോലിഭാരവും മാനേജ്മെൻ്റിൻ്റെ ചൂഷണവും ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ഡിവൈഎഫ്ഐ.
അമിത ജോലിയെ തുടർന്ന് പൂനയിലെ എൺസ്റ്റ് ആൻഡ് യങ് ഇന്ത്യയിലെ (ഇവൈ) ഓഫീസിലെ യുവ ചാർട്ടേർഡ് അക്കൗണ്ടൻ്റും മലയാളിയുമായ അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
ജോലിയിൽ കയറി നാലു മാസത്തിനുള്ളിലാണ് അമിതജോലി ഭാരത്താൽ അന്ന മരിക്കുന്നത്. വിവിധ കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ മാനസിക സമ്മർദ്ദവും കോർപ്പറേറ്റ് മാനേജ്മെന്റിന്റെ ചൂഷണവും കാരണം ജോലി ഉപേക്ഷിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട്. സ്വകാര്യ ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്നും ഇത്തരം വാർത്തകൾ നിരന്തരം പുറത്തുവന്നു കൊണ്ടിരിക്കുകയാണെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..