19 September Thursday
വ്യാജവാർത്തകൾക്കെതിരെ ഇന്ന്‌ പ്രതിഷേധം:

മാധ്യമങ്ങൾ ആർഎസ്‌എസിനും കോൺഗ്രസിനും വേണ്ടിയുള്ള ക്വട്ടേഷൻ പണിയിൽ: ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024

കോഴിക്കോട്‌
സർക്കാരിനെതിരെ വ്യാജ വാർത്തകൾ സൃഷ്‌ടിക്കുന്നതിലൂടെ മാധ്യമങ്ങൾ ആർഎസ്‌എസിനും കോൺഗ്രസിനുമായി ക്വട്ടേഷൻ പണി നടത്തുകയാണെന്ന്‌ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്‌, പ്രസിഡന്റ്‌ വി വസീഫ്‌ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാധ്യമങ്ങളുടെ വ്യാജവാർത്തകൾക്കെതിരെ ഡിവൈഎഫ്‌ഐ ശക്തമായ ക്യാമ്പയിൻ സംഘടിപ്പിക്കും. വ്യാഴാഴ്‌ച ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ യോഗങ്ങളും 20ന്‌ തിരുവനന്തപുരത്ത്‌ സെമിനാറും നടക്കും. തുടർന്നും പ്രതിഷേധങ്ങളും ക്യാമ്പയിനുമായി മുന്നോട്ടുപോകുമെന്നും ഇരുവരും പറഞ്ഞു.

    മാധ്യമങ്ങളുടെ ഇടതുപക്ഷ വിരുദ്ധത കേരളത്തോടുള്ള വിരോധമായി മാറുന്ന രീതിയിലാണ്‌ വാർത്ത സൃഷ്‌ടിക്കുന്നത്‌. വയനാട്‌ ദുരന്തത്തിൽ കേന്ദ്രം എന്ത്‌ സഹായം നൽകിയെന്ന്‌ പരിശോധിച്ച്‌ വാർത്തയാക്കേണ്ടതിന്‌ പകരം കേരളത്തിന്റെ ആവശ്യത്തെ തെറ്റായി വ്യാഖ്യാനിച്ച്‌ വ്യാജ വാർത്തയുണ്ടാക്കുകയാണ്‌. പാർടിക്കാരോ സംവിധാനമോ അല്ല, ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ്‌ ദുരന്തത്തിന്റെ നഷ്‌ടക്കണക്ക്‌ തയ്യാറാക്കിയത്‌. യുഡിഎഫ്‌ ഭരണകാലത്തും ദുരന്തസാഹചര്യങ്ങളിൽ ഈ മാനദണ്ഡത്തിൽ എസ്‌റ്റിമേറ്റുകൾ അയച്ചിട്ടുണ്ട്‌.

പക്ഷേ അത്‌ യുഡിഎഫ്‌ ആയതിനാൽ മാധ്യമങ്ങൾക്ക്‌ വാർത്തയായില്ല. ഒരു ചാനലോ പത്രമോ ഉണ്ടെന്നുകരുതി എന്ത്‌ തോന്ന്യവാസവും നടത്താൻ അനുവദിക്കില്ല. ദൃശ്യമാധ്യമങ്ങളിൽ വന്ന വാർത്ത പിൻവലിക്കാൻ തയ്യാറാവണം. വന്ന വാർത്തകൾ പകർത്തുന്ന കോപ്പിയടി സംഘമായി മാധ്യമങ്ങൾ മാറി. ആർഎസ്‌എസിന്റെ ഏജന്റായി പ്രവർത്തിക്കുകയാണോ എന്നാണ്‌ സംശയം. കേരളത്തെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിത്‌. 
 
     കുത്തിത്തിരിപ്പ്‌ വാർത്തകൾ സൃഷ്‌ടിക്കുന്ന നാണംകെട്ട സമീപനത്തെ  യുവജനങ്ങളെ അണിനിരത്തി ഡിവൈഎഫ്‌ഐ ജനങ്ങൾക്കിടയിൽ തുറന്നുകാട്ടും. പണം വാങ്ങി ഡിവൈഎഫ്‌ഐയെ അപകീർത്തിപ്പെടുത്താൻ ചില യുട്യൂബേഴ്‌സ്‌ ഇറങ്ങിയിട്ടുണ്ട്‌. ഇതിനെതിരെ നിയമ നടപടിയെടുക്കുമെന്നും ഇരുവരും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top