22 December Sunday

വയനാടിനായി ഡിവൈഎഫ്‌ഐ: വീടൊരുക്കാൻ ഹോട്ടൽപണിയെടുത്ത്‌ പ്രവർത്തകർ

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024

ഉദയംപേരൂർ
വയനാട്ടിൽ ഡിവൈഎഫ്ഐ നിർമിച്ചുനൽകുന്ന 25 വീടുകളുടെ നിർമണച്ചെലവിലേക്ക് തുക കണ്ടെത്താൻ ഹോട്ടൽപണിചെയ്‌ത്‌ പ്രവർത്തകർ. തെക്കൻ പറവൂർ ശ്രീ അന്നപൂർണ ഹോട്ടലിലെ ഒരുദിവസത്തെ ജോലിയാണ്‌ ഉദയംപേരൂർ സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏറ്റെടുത്തത്‌. ഞായർ രാവിലെ ഏഴുമുതൽ ഭക്ഷണം വിളമ്പൽമുതൽ പാത്രം കഴുകൽവരെ പ്രവർത്തകർ ചെയ്‌തു.

വൈകിട്ട്‌ കൂലിയായി ലഭിച്ച തുക ഭവനനിർമാണ ഫണ്ടിലേക്ക് കൈമാറി. തെക്കൻ പറവൂർ ശ്രീ അന്നപൂർണ ഹോട്ടലിൽ കെ എസ് രാഹുൽ കൃഷ്ണൻ, സി ആർ വിശാൽ, അഭിജിത് പി രാജ്, ഇ എസ് സുബനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top