22 December Sunday

വയനാടിന്‌ കൈത്താങ്ങ്‌; ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ കമ്മിറ്റി സ്വരൂപിച്ചത്‌ 3.77 കോടി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024

കണ്ണൂർ > വയനാട്‌ ദുരിത ബാധിതർക്ക്‌ വീടൊരുക്കാൻ പതിനഞ്ച് ദിവസം കൊണ്ട്‌ ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ കമ്മിറ്റി സ്വരൂപിച്ചത്‌ 3,77,12,096 രൂപ. ആക്രി ശേഖരണം, ചായക്കടകളും തട്ടുകടകളും നടത്തി സമാഹരിച്ച തുക, വിവിധ ചലഞ്ചുകൾ, ബസ്സും ഓട്ടോറിക്ഷയും  ഓടിച്ച്  തൊഴിലാളികൾ നൽകിയ പണം തുടങ്ങിയ വിവധ പ്രവർത്തനങ്ങളിലൂടെയാണ്‌ കണ്ണൂർ ജില്ലാ കമ്മിറ്റി വയനാടിനായി മൂന്നേ മുക്കാൽ കോടിയിലധികം രൂപ കണ്ടെത്തിയത്‌.

സമാഹരിച്ച തുക ജില്ലാ ഭാരവാഹികൾ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ് വി വസീഫ് എന്നിവർക്ക് കൈമാറി. പരിപാടിയിൽ ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌ അഫ്സൽ അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റി അംഗം എം ഷാജർ,  സംസ്ഥാന സെക്രട്ടറിയറ്റംഗം  എം വി ഷിമ, ജില്ലാ ട്രഷറർ കെ ജി ദിലീപ്, സംസ്ഥാന കമ്മിറ്റി അംഗം പി പി അനിഷ എന്നിവർ സംസാരിച്ചു. സെക്രട്ടറി സരിൻ ശശി ചടങ്ങിന്‌ സ്വാഗതം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top