പത്തനംതിട്ട
ഡിവൈഎഫ്ഐ 15–-ാം സംസ്ഥാന സമ്മേളനം ശനിയാഴ്‌ച പത്തനംതിട്ടയിൽ സമാപിക്കും. വൈകിട്ട് അഞ്ചിന് ഭഗത്‌സിങ് നഗറിൽ (പത്തനംതിട്ട മുനിസിപ്പൽ മൈതാനം) ചേരുന്ന പൊതുസമ്മേളനം സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മന്ത്രിമാരായ സജി ചെറിയാൻ, പി എ മുഹമ്മദ് റിയാസ്, വീണാ ജോർജ്, ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്യും. കേന്ദ്രീകരിച്ച പൊതുപ്രകടനം ഉണ്ടാകില്ല. നഗരത്തിലെ മൂന്ന്കേന്ദ്രങ്ങളിൽനിന്ന് ചെറു റാലികൾ സമ്മേളന നഗരിയിലെത്തും. പുതിയ സംസ്ഥാന കമ്മിറ്റിയെയും ഭാരവാഹികളെയും അഖിലേന്ത്യാ സമ്മേളന പ്രതിനിധികളെയും ശനിയാഴ്ച തെരഞ്ഞെടുക്കും.
സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്, ട്രഷറർ എസ് കെ സജീഷ്, കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ യു ജനീഷ്‌കുമാർ എംഎൽഎ, ഗ്രീഷ്‌മ അജയഘോഷ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..