കൊച്ചി> പതിനഞ്ചാമത് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം ഏപ്രില്‍ 27, 28, 29, 30 തിയതികളില്‍ പത്തനംതിട്ടയില്‍ നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ് എസ് സതീഷ്, ട്രഷറര്‍ എസ് കെ സജീഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണം ശനിയാഴ്ച പത്തനംതിട്ടയില്‍ നടക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
സംസ്ഥാനത്തെ 51.97 ലക്ഷം അംഗങ്ങളെ പ്രതിനിധീകരിച്ച് 619 പ്രതിനികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. മേഖല, ബ്ലോക്ക് സമ്മേളനങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പൂര്‍ത്തിയാകും. മാര്‍ച്ച് 19ന് ജില്ലാ സമ്മേളനങ്ങള്‍ക്ക് തുടക്കമാകും. പത്തനംതിട്ടയിലാണ് ആദ്യസമ്മേളനം. ഏപ്രില്‍ 22, 23 തിയതികളില്‍ കണ്ണൂര്‍, എറണാകുളം എന്നിവിടങ്ങളിലാണ് അവസാന ജില്ലാ സമ്മേളനം.
2018ല്‍ കോഴിക്കോട് നടന്ന സംസ്ഥാന സമ്മേളനത്തിന് ശേഷം സംഘടനാപരമായ വളര്‍ച്ച നേടാന്‍ കഴിഞ്ഞു. 57859 പേരുടെ വര്‍ധനയാണ് അംഗത്വത്തിലുണ്ടായത്. 1139 യൂണിറ്റുകളും രണ്ട് ബ്ലോക്ക് കമ്മിറ്റികളും 156 മേഖലാ കമ്മിറ്റികളും പുതുതായി രൂപീകരിച്ചു. ട്രാന്‍സ്ജെന്‍ഡറുകള്‍ക്കായി പ്രത്യേകം യൂണിറ്റുകളുമാരംഭിച്ചു.
പ്രളയം, കോവിഡ് അടക്കം പ്രതിസന്ധി ഘട്ടങ്ങളില്‍ ഡിവൈഎഫ്ഐക്ക് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനായതായും ഭാരവാഹികള്‍ പറഞ്ഞു. കേന്ദ്രകമ്മിറ്റിയംഗങ്ങളായ എം വിജിന്‍ എംഎല്‍എ, കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..