29 December Sunday

കൈരളി ന്യൂസ്‌ വാർത്താ സംഘത്തെ ആക്രമിച്ച യൂത്ത് കോൺഗ്രസ് നടപടി പ്രതിഷേധാർഹം: ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024

തിരുവനന്തപുരം > പന്തളത്ത് കൈരളി ന്യൂസ്‌ വാർത്താ സംഘത്തെ ആക്രമിച്ച യൂത്ത് കോൺഗ്രസ് നടപടി പ്രതിഷേധാർഹമെന്ന്‌ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ്‌. പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ സാന്നിധ്യത്തിലായിരുന്നു യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർ കൈരളി ന്യൂസ്‌ റിപ്പോര്‍ട്ടര്‍ സുജു ടി ബാബുവിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത്‌.

മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെ ഭയന്ന് ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ചാണ് പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യത്തിൽ യൂത്ത് കോൺഗ്രസ് ഈ ആക്രമണം നടത്തിയതെന്ന്‌ ഡിവൈഎഫ്‌ഐ പ്രസ്‌താവനയിൽ പറയുന്നു. പ്രതിപക്ഷ നേതാവിന് ചോദ്യങ്ങളെ ഭയമാണ് എന്ന്‌ ഈ സംഭവം തെളിയിക്കുന്നു. യൂത്ത് കോൺഗ്രസിന്റെ ഈ നടപടി അത്യന്തം ജനാധിപത്യ വിരുദ്ധമാണെന്നും സംഭവത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതിഷേധം രേഖപ്പെടുത്തുന്നതായും പ്രസ്‌താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top