24 November Sunday
ഡിവൈഎഫ്‌ഐ യൂത്ത്‌ പ്രൊഫഷണൽ മീറ്റ്

കോർപ്പറേറ്റ് മേഖലയിലെ തൊഴിൽ ചൂഷണം അവസാനിപ്പിക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2024

തിരുവനന്തപുരം
കോർപ്പറേറ്റ് തൊഴിൽ മേഖലയിലെ തൊഴിൽ ചൂഷണം അവസാനിപ്പിക്കണമെന്ന്‌  ഡിവൈഎഫ്ഐ സംഘടിപ്പിച്ച യൂത്ത്‌ പ്രൊഫഷണൽ മീറ്റ് ആവശ്യപ്പെട്ടു.  കോർപ്പറേറ്റ് തൊഴിൽ ചൂഷണത്തിന്റെ ഇരയായി കൊച്ചി സ്വദേശിനി മരിച്ചത് അടുത്തിടെയാണ്‌.
തൊഴിലാളിസുരക്ഷ ഉറപ്പാക്കാൻ തൊഴിൽ ദാതാക്കളും സർക്കാരും ഇടപെടുക, കേരളത്തിലെ വ്യവസായമേഖലയും സ്റ്റാർട്ടപ്‌ സംവിധാനവും മെച്ചപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങൾക്കും പ്രൊഫഷണൽ സമൂഹം പിന്തുണ നൽകും എന്നീ പ്രമേയങ്ങളും അംഗീകരിച്ചു.

ഐടി, ആരോഗ്യം, നിയമം, മാധ്യമപ്രവർത്തനം, സൈക്കോളജി, ഡാറ്റാ സയൻസ്‌, മാർക്കറ്റിങ്‌ തുടങ്ങിയ പ്രൊഫഷണൽ മേഖലകളിൽപ്പെടുന്ന അറുന്നൂറോളം യുവപ്രതിനിധികൾ മീറ്റിൽ പങ്കെടുത്തു. തൊഴിൽ ചൂഷണം ചെയ്യുന്ന സാഹചര്യം തടയുകയും പ്രൊഫഷണൽ രം​ഗത്ത് യുവജനങ്ങളുടെ സംഘടന രൂപീകരിക്കുകയുമാണ്‌ കൂട്ടായ്മയുടെ ലക്ഷ്യം.
  
  എ കെ ജി ഹാളിൽ നടന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്‌ അധ്യക്ഷനായി. ടെക്‌നോപാർക്ക്‌ സിഇഒ അനൂപ്‌ അംബിക പ്രൊഫഷണലുകളുമായി സംവദിച്ചു.  ദീപക് പച്ച കൺവീനറായി പ്രൊഫഷണൽ സബ് കമ്മിറ്റിക്ക്‌ മീറ്റ്‌ രൂപം നൽകി.

അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹിം, സംസ്ഥാന സെക്രട്ടറി വി കെ സനോജ്‌, ട്രഷറർ എസ്‌ ആർ അരുൺബാബു, കേന്ദ്രകമ്മിറ്റി അംഗങ്ങളായ എം ഷാജർ, അഡ്വ. ആർ രാഹുൽ, ഡോ. ഷിജൂഖാൻ, ഡോ. ചിന്ത ജെറോം, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങളായ ശ്യാം പ്രസാദ്‌, എ ആർ രഞ്ജിത്‌, മീനു സുകുമാരൻ, ബി നിസാം, വി അനൂപ്‌, സംസ്ഥാന കമ്മിറ്റി അംഗം ആര്യ രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top