22 December Sunday

തൊഴിൽ ചൂഷണം ; ഡിവൈഎഫ്ഐ 
പ്രൊഫഷണൽ മീറ്റ് 5ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024


തിരുവനന്തപുരം
പ്രൊഫഷണൽ മേഖലയിലെ യുവജനങ്ങളെ സംഘടിപ്പിച്ച് ഡിവൈഎഫ്ഐ സംസ്ഥാന അടിസ്ഥാനത്തിൽ  പ്രൊഫഷണൽ മീറ്റ് സംഘടിപ്പിക്കും. ഒക്ടോബർ അഞ്ചിന് രാവിലെ 10 ന്  തിരുവനന്തപുരം എ കെ ജി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്​ഘാടനം ചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ് വി വസീഫ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കോർപറേറ്റ് മേഖലയിലെ പ്രൊഫഷണലുകളെ ചൂഷണം ചെയ്യുന്ന സാഹചര്യം തടയുകയാണ് ലക്ഷ്യം. 600 ഓളം പ്രതിനിധികൾ മീറ്റിൽ പങ്കെടുക്കും. പ്രൊഫഷണൽ രം​ഗത്ത് യുവജനങ്ങളുടെ സംഘടന രൂപീകരിക്കും. വിവിധ പ്രൊഫഷണൽ കോഴ്സുകൾ പൂർത്തീകരിച്ചവരും ഈ മേഖലകളിൽ തൊഴിൽ ചെയ്യുന്നവരും പങ്കെടുക്കും. ഈ മേഖലയിലെ യുവജനങ്ങളുടെ സംസ്ഥാനതല സംഗമമായി മീറ്റ് മാറും.  പ്രൊഫഷണൽ മേഖലയിൽ യുവജനങ്ങൾ അനുഭവിക്കുന്ന വിവിധങ്ങളായ വിഷയങ്ങൾ  മീറ്റ് ചർച്ച ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top